പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് ഒരിക്കലും നിങ്ങൾക്ക് നഷ്ടമാകില്ല: ഇന്ന് ലോക പരിസ്ഥിതിദിനം

0
പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് ഒരിക്കലും നിങ്ങൾക്ക് നഷ്ടമാകില്ല: ഇന്ന് ലോക പരിസ്ഥിതിദിനം | Spending time in nature you will never miss: Today is World Environment Day


ഇന്ന് ലോക പരിസ്ഥിതിദിനം. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം ആണ് ഇത്തവണത്തെ സന്ദേശം. പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓര്‍മ്മകളില്‍ കൂടിയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം കടന്നുപോകുന്നത്. കരയും കടലും പുഴയും അസാധാരണമായി പെരുമാറുന്ന കാലത്തിലൂടെയാണ് നമ്മുടെ യാത്ര. കരയിടിയലും കടല്‍ക്കലിയും പതിവ് കാഴ്ച. കയ്യേറ്റത്തില്‍ ഒഴുക്ക് തെറ്റുന്ന പുഴയും കാണാതാകുന്ന കാടും നമ്മുടെ മാത്രം പിഴ. 

പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് ഒരിക്കലും നിങ്ങൾക്ക് നഷ്ടമാകില്ല. ആരോഗ്യകരമായ ആവാസ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകർച്ച തടയാനും കഴിയൂ. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി.
നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സിൽ വച്ചാണ് എല്ലാ വർഷവും ജൂൺ 5ന് ലോകം ലോകപരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്.


കഴിഞ്ഞ വര്‍ഷവും നഷ്ടപ്പെട്ടു 87 ശതമാനം തണ്ണീര്‍ത്തടങ്ങള്‍. കൊവിഡാനന്തരം എങ്കിലും മനുഷ്യന്‍ പരിസ്ഥിതി ജീവിയാകണം. ഭൂമിയില്‍ താന്‍ മാത്രമല്ലെന്ന് തിരിച്ചറിയണം. കുന്നും കൂനയും കാടും കരയും കടലും പുഴയും ഒഴുക്കും മനസിലുണ്ടാകണം. വികസന വഴിയാത്രകള്‍ പരിസ്ഥിതി ദൂരത്തിലൂടെയാക്കണം. ഇത്തവണത്തെ സന്ദേശം പോലെ പരിസ്ഥിതിയുടെ മുറിവുണക്കണം. 17 ദിനം മുമ്പ് നമ്മെ വിട്ടുപോയ ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ജന്മാഭിലാഷം സഫലമാക്കണം. കയ്യും മെയ്യും മറന്ന് സംരക്ഷിക്കാം, നമ്മുടെ പരിസ്ഥിതിയെ.

ലോക പരിസ്ഥിതി ദിനത്തിന്റെ ചരിത്രം:

1972ൽ യുഎൻ ജനറൽ അസംബ്ലിയാണ് സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. രണ്ടു വർഷത്തിനു ശേഷം, 1974ൽ ആദ്യത്തെ ലോക പരിസ്ഥിതി ദിനം 'ഒരു ഭൂമി മാത്രം' എന്ന വിഷയത്തിൽ ആചരിച്ചു. 1987ൽ ഈ ദിവസത്തെ ആഘോഷങ്ങൾക്കായി ഓരോ വർഷവും ആതിഥേയ രാജ്യം നിശ്ചയിക്കുന്നതിന് യുഎൻ പുതിയ ആശയം കൊണ്ടുവന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !