വിടവാങ്ങല്‍ പ്രസംഗത്തില്‍ വികാരനിര്‍ഭരനായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേരളം തനിക്ക് വേണ്ടപ്പെട്ടതാണെന്നും താനൊരു മലയാളിയെപ്പോലെത്തന്നെയാണന്നും ബെഹ്‌റ പറഞ്ഞു.
പടിയിറങ്ങുന്നതില്‍ ദുഖം ഇല്ല. ഒരു ആളുടെ ജീവിതത്തിലും ഒരു സമയത്ത് റിക്രൂട്ട്‌മെന്റ് ഉണ്ടാവും. പോസ്റ്റിംഗ് ഉണ്ടാവും. പ്രൊമോഷന്‍ ഉണ്ടാവും പടിയിറങ്ങലും ഉണ്ടാവും. അത് സ്ഥായിയാണ്. ഇക്കാലയളനവിനിടയില്‍ സിബിഐയിലും എന്‍ഐഎയിലും എല്ലാം ജോലി ചെയ്തു. അന്വേഷണ ഏജന്‍സികളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു.
ഈ സമയങ്ങളില്‍ ഞാന്‍ ഒരുപാട് സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. 45ാളം രാജ്യങ്ങളില്‍ പോയി അവരുടെ പൊലീസിനെ പറ്റി പഠിച്ചതിനു ശേഷം കേരളത്തിലെത്തിയപ്പോള്‍ ബോധ്യപ്പെട്ടത് കേരള െപാലീസിനെ രാജ്യത്തെ നമ്പര്‍ വണ്‍ ആക്കാന്‍ പ്രയാസമൊന്നും ഇല്ലെന്നാണെന്നും ബെഹ്‌റ പറഞ്ഞു.
സ്ഥാനമൊഴിഞ്ഞ ശേഷം ഇനി കുറച്ചു നാള്‍ കേരളത്തില്‍ തന്നെ തുടരുമെന്നും ബെഹറ പറഞ്ഞു. താനൊരു മലയാളി തന്നെയാണെന്നും മുണ്ടുടുക്കും അതൊന്നും ആരെയും കാണിക്കാനല്ലെന്നും കേരളം തനിക്ക് വേണ്ടപ്പെട്ടതാണ്. ഇക്കാലയളവിനിടയില്‍ എല്ലാ ഭാഗത്തു നിന്നും തനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.
36 വര്‍ഷം നീണ്ട ബെഹ്‌റയുടെ പൊലീസ് കരിയറാണ് അവസാനിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ പൊലീസ് മേധാവിയായിരുന്നു ബെഹ്‌റ. സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍ കാന്ത് എന്നിവരാണ് അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്ന പേരുകള്‍. ഇന്ന് മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവും. റോഡ് സേഫ്റ്റി കമ്മീഷണറായ അനില്‍കാന്തിനാണ് സാധ്യത കൂടുതല്‍. ദാസ്യപ്പണി വിവാദമാണ് സുധേഷ് കുമാറിന് തിരിച്ചടിയായത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !