യൂറോപ്യൻ വൻകരയുടെ ഫുട്ബാൾ മാമാങ്കമായ യൂറോ കപ്പിന് ഇന്ന് കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 12.30ന് മുൻ ലോക ചാമ്പ്യന്മാരായ ഇറ്റലിയും തുർക്കിയും തമ്മിലുള്ള മത്സരത്തോടെയാണ് യൂറോപ്യൻ പൂരത്തിന് കൊടിയേറുന്നത്.
വൻകരയിലെ 11 രാജ്യങ്ങൾ ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ അണിനിരക്കും.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. പരിമിതമായ തോതിലെങ്കിലും കാണികളുടെ സാന്നിദ്ധ്യം സംഘാടകർ ഉറപ്പാക്കിയിട്ടുണ്ട്.
പോർച്ചുഗലാണ് നിലവിലെ ചാമ്പ്യന്മാർ. അടുത്തമാസം 11നാണ് ഫൈനൽ.
സോണി ടെൻ ചാനൽ ഗ്രൂപ്പിലും ജിയോ ടി വിയിലും, സോണി സിക്സിൽ മലയാളത്തിലും തത്സമയം കാണാം..
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !