ദുബയ്: ഇന്ത്യയില്‍നിന്ന് യുഎഇയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂലൈ 21 വരെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നീട്ടി. ഇന്ത്യയില്‍നിന്നുള്ളത് കൂടാതെ ലൈബീരിയ, നമീബിയ, സിയറ ലിയോണ്‍, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ തുടങ്ങി 13 രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങളുടെ സര്‍വീസുകളാണ് ജൂലൈ 21 വരെ നിര്‍ത്തിവയ്ക്കുന്നതെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യോമസേനയ്ക്ക് നല്‍കിയ നോട്ടീസില്‍ അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചരക്ക് വിമാനങ്ങളെയും ബിസിനസ്, ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കുമെന്ന് നോട്ടീസില്‍ പറയുന്നു. യുഎഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സാധുവായ റസിഡന്‍സ് വിസയുള്ള ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജൂണ്‍ 23 മുതല്‍ യാത്ര അനുവദിക്കുമെന്ന് ദുബയ് ദുരന്തനിവാരണ സമിതി സുപ്രിംകമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍നിന്ന് സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സും അറിയിച്ചു.
ചില വിമാനക്കമ്പനികള്‍ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം ബുക്കിങ് നിര്‍ത്തിവച്ചു. ഒടുവില്‍ അതോറിറ്റിയുടെ പ്രഖ്യാപനം കൂടി വന്നതോടെ പ്രവാസികള്‍ ആശങ്കയിലായി. ജൂലൈ 6 മുതല്‍ എയര്‍ലൈന്‍സ് നിലവില്‍ ബുക്കിങ് തുറന്നിട്ടുണ്ട്. ഏപ്രില്‍ 24 മുതലാണ് ജിസിഎഎയും നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും (എന്‍സിഇഎംഎ) ഇന്ത്യയില്‍നിന്ന് വരുന്ന ദേശീയ അന്തര്‍ദ്ദേശീയ വിമാനക്കമ്പനികള്‍ക്കുള്ള എല്ലാ ഫ്‌ളൈറ്റുകളും നിര്‍ത്തിവച്ചത്.
Suspension on India-UAE flights extended until July 21: GCAA
— Gulf News (@gulf_news) June 26, 2021
Restrictions to 13 other countries including Pakistan, Bangladesh, Nepal and South Africahttps://t.co/TRXSaHa4yn
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !