സംസ്ഥാനത്ത് തുടരുന്ന ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകളില്ല. ടി.പി.ആർ കുറയാത്ത സാഹചര്യത്തിൽ. ഇപ്പോൾ ഇളവുകൾ നൽകേണ്ടതില്ലെന്ന് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ ധാരണയായി.
നിലവിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ അതേപടി തുടരും. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരാന്ത്യ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാല്‍ ഇതിനും അനുമതി നല്‍കിയില്ല. ആരാധനാലയങ്ങളിൽ 15 പേർക്കുള്ള അനുമതി തുടരും.
നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമോ എന്ന കാര്യത്തിൽ ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. ഈ ആഴ്ച്ചയിൽ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയാത്തതും, ഒരുലക്ഷത്തിന് താഴെയെത്തിയ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും കോവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !