ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തിയ്യതി നീട്ടിയതായി കേന്ദ്ര ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഇന്ന് ജൂണ്‍ 25 വെള്ളിയാഴ്ചവരെയായിരുന്നു ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നികുതിദായകരുടെ പ്രതിസന്ധി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 2021 സപ്തംബര്‍ 30ആണ് പുതുക്കിയ തിയ്യതി. ആധാര്‍, പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ നീട്ടുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ മാര്‍ച്ച് 31, ജൂണ്‍ 30, എന്നിങ്ങനെയാണ് അവസാന തിയ്യതി നിശ്ചയിച്ചിരുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !