പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 'ഇ-സിം' സൗകര്യം ലഭ്യമാക്കി 'വി'

0
പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 'ഇ-സിം' സൗകര്യം ലഭ്യമാക്കി 'വി'  |  'VI' offers 'e-SIM' facility to postpaid customers

കേരളത്തിലെ ഡിജിറ്റല്‍ സിമ്മിന് അനുയോജ്യമായ ഫോണ്‍ ഉപയോഗിക്കുന്ന പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വി. ആപ്പിള്‍, സാംസങ് മൊബൈല്‍ ഫോണുകളുടെ വിവിധ മോഡലുകള്‍, ഗൂഗിള്‍ പിക്സല്‍ 3എ മുതലുള്ള മോഡലുകള്‍, മോട്ടോറോള റേസര്‍ തുടങ്ങിയവയില്‍ ഈ സൗകര്യം ലഭ്യമാണ്.
കേരളം, മുംബൈ, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, യുപി ഈസ്റ്റ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി ഇ-സിം സേവനം ലഭിക്കും. ഇ-സിമ്മിന് അനുയോജ്യമായ ഫോണുകള്‍ ഉപയോഗിക്കുന്ന വിയുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് നെറ്റ്‌വര്‍ക്ക് ലഭിക്കുന്നതിന് ഇനി സാധാരണയായി ഉപയോഗിക്കുന്ന സിം കാര്‍ഡ് ഫോണില്‍ ഇടേണ്ട ആവശ്യമില്ല. ഡിജിറ്റല്‍ സിം പിന്തുണയ്ക്കുന്ന എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായും പൊരുത്തപ്പെടുന്ന ഒരു സംയോജിത സിം ചിപ്പിന്റെ രൂപത്തിലാണ് ഇ-സിം വരുന്നത്. സാധാരണയുള്ള സിം കാര്‍ഡുകള്‍ മാറ്റാതെ തന്നെ ഉപഭോക്താവിന് കോളുകള്‍, എസ്എംഎസ്, ഡേറ്റ തുടങ്ങിയവയും മറ്റും സൗകര്യങ്ങളും ഇ-സിം വഴി ഉപയോഗിക്കാനാവും. 

കേരളത്തിലെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം സാങ്കേതികവിദ്യ അവതരിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും, ഇത് സൗകര്യപ്രദമായി ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്നും വോഡഫോണ്‍ ഐഡിയ കേരള-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് എസ്. മുരളി പറഞ്ഞു. ഉപയോക്താക്കളെ അവരുടെ ഫോണ്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനാല്‍ ഇ-സിം മെച്ചപ്പെട്ട അനുഭവം നല്‍കുമെന്ന് കമ്പനി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

∙ ഇ-സിം സൗകര്യം എങ്ങനെ ലഭിക്കും?
നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ലളിതമായ പ്രക്രിയകളിലൂടെ ഇ-സിം സൗകര്യം നേടാം. ആദ്യം eSIM (സ്പേസ് വിട്ട ശേഷം) ഇമെയില്‍ ഐഡി കൂടി ടൈപ് ചെയ്ത് 199ലേക്ക് എസ്എംഎസ് അയയ്ക്കണം (eSIM <Space> Email ID). മൊബൈല്‍ നമ്പറില്‍ ഒരു ഇമെയില്‍ ഐഡിയും റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കള്‍ ഇമെയില്‍ (സ്പേസ് വിട്ട ശേഷം) ഇമെയില്‍ ഐഡി 199ലേക്ക് എസ്എംഎസ് അയക്കണം (Email <Space> Email ID to 199). ഇമെയില്‍ നിലവിലുള്ളതാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് 199 എന്ന നമ്പറില്‍ നിന്ന് എസ്എംഎസ് ലഭിക്കും. ഇ-സിം അഭ്യര്‍ഥന സ്ഥിരീകരിക്കുന്നതിന് ഈ മെസേജിന് ESIMYഎന്ന് മറുപടി നല്‍കണം. ഇതിന് ശേഷം ഫോണ്‍ കോളിലുടെയുള്ള സ്ഥിരീകരണത്തിനായി സമ്മതം തേടി ഒരു എസ്എംഎസ് കൂടി ലഭിക്കും. ഫോണ്‍ കോളിലൂടെ സമ്മതം നല്‍കിയ ശേഷം ഒരു ക്യൂആര്‍ കോഡുള്ള ഇമെയില്‍, റജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയില്‍ ലഭിക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇ-സിം ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ പിന്തുടരാം. 

∙ ഇ-സിം ലഭിക്കാൻ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും വേണം
വിയുടെ പുതിയ ഉപഭോക്താക്കള്‍ക്ക് ഇ-സിം ലഭിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും സഹിതം അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിക്കാം. ആക്ടിവേഷനുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യല്‍ വേഗത്തിലാക്കുമെന്നതിനാല്‍ ഹാന്‍ഡ്സെറ്റ് കൂടെ കരുതുന്നത് അഭികാമ്യമായിരിക്കും. ഇമെയില്‍ വഴി അയക്കുന്ന ക്യുആര്‍ കോഡ്, സ്‌കാനിങ്ങിന് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. കോഡ് സ്‌കാന്‍ ചെയ്ത് രണ്ടു മണിക്കൂറിനകം ഇ-സിം പ്രവര്‍ത്തനസജ്ജമാവും.

∙ ലോകത്ത് എവിടെയും ഒരും സിം, അതാണ് ഇ-സിം
ഫോണുകൾ അടിമുടി സ്മാർട് ആയിട്ടും സ്മാർട്ടാവാതെ പിടിച്ചുനിന്ന സിം കാർഡുകളും മാറ്റത്തിനു വിധേയമാകാൻ പോകുകയാണ്. മൈ‌ക്രോ സിം, മിനി സിം, നാനോ സിം എന്നിങ്ങനെ പല വലുപ്പങ്ങളിൽ പിടിച്ചുനിൽക്കാനുള്ള സിം കാർഡിന്റെ ശ്രമങ്ങൾക്ക് അന്ത്യമാവുകയാണ്. സിം കാർഡ് എന്ന സങ്കൽപത്തെ തുടച്ചുനീക്കി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്സിം അഥവാ ഇ-സിം മിക്ക ടെലികോം കമ്പനികളും അവതരിപ്പിച്ചു കഴിഞ്ഞു.

ഓരോ കണക്‌ഷനും ഒരു പുതിയ സിം കാർഡ് എന്ന സംവിധാനം അവസാനിപ്പിച്ച് ഓരോ ഫോണിനും ഒരു സിം കാർഡ് എന്ന സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇ-സിമ്മിലൂടെ സാധ്യമാകുന്നത്. ഫോണിൽ എംബെഡ് ചെയ്തിരിക്കു‌ന്ന ഇ-സിം നീക്കം ചെയ്യാനാവില്ല. പുതിയൊരു കണക്‌ഷൻ എടുക്കുമ്പോൾ ആ കണക്‌ഷന്റെ ഐഡിഇ-സിമ്മിൽ നൽകിക്കൊണ്ട് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇ-സിം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന ആപ്പിളും സാംസങ്ങും ഗൂഗിളും ഉൾപ്പെടെയുള്ള കമ്പനികൾ ഇതിനായി ജിഎസ്എം അസോസിയേഷനുമായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.

∙ സിം കാർഡുകൾക്ക് പ്രായം 30
മൊബൈൽ വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിം കാർഡുകൾ നിലവിൽ വന്നത് 30 വർഷം മുൻപാണ്. 1991ലാണ് ജർമൻ സ്മാർട് കാർഡ് നിർമാതാക്കളായ ജീസെക്ക് ആൻഡ് ഡെറിയെന്റ് ഫിന്നിഷ് സേവനദാതാക്കളായ റേഡിയോലിഞ്ഞയ്ക്കു വേണ്ടി ആദ്യത്തെ 300സിം കാർഡുകൾ അവതരിപ്പിച്ചത്. മൊബൈൽ ഫോൺ രംഗത്ത് ഒട്ടേറെ പിപ്ലവങ്ങൾ വന്നെങ്കിലും സിം കാർഡിൽ ഈ കാലത്തിനുള്ളിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല. ഇ-സിം വരുന്നതോടെ സിം കാർ‍ഡ് എന്ന സങ്കൽപം തന്നെ മാറിമറിയും. ഇ–സിം വരുന്നതോടെ ഫോണിന്റെ സർക്യൂട്ട് ബോർഡിൽതന്നെ സിം കാർഡ് സ്ഥാനം പിടിക്കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !