കാടാമ്പുഴ: മാറാക്കര വി.വി.എം.ഹയർ സെക്കണ്ടറി സ്കൂളിൽ സ്മാർട്ട്ഫോൺ ഇല്ലാത്ത കുട്ടികളുടെ പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മാറാക്കര വി. വി. എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിയാത്മകമായ പുതു പരിഹാരം. പുസ്തകം ഇല്ലാത്തവർക്ക് ലൈബ്രറി പോലെ ഫോൺ ഇല്ലാത്തവർക്ക് ഫോൺ ലൈബ്രറി ഒരുക്കിയാണ് സ്കൂൾ അധികൃതർ പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് കരുതലായി മാറുന്നത്. സംവിധായകൻ ഒമർ ലുലു സ്പോൺസർ ചെയ്ത 13 പുതിയ സ്മാർട്ട് ഫോണുകളോടൊപ്പം അധ്യാപകരുടെയും പി.ടി.എ യുടെയും സുമനസ്സുകളുടെയും സഹായത്തോടെ 11മൊബൈൽ ഫോൺ കൂടി സംഘടിപ്പിക്കാൻ സാധിച്ചു. ആവശ്യമുള്ള കുട്ടികൾക്ക് ലൈബ്രറി പുസ്തകം പോലെ ഫോൺ സ്കൂളിൽ നിന്നും നൽകുകയും ഓൺലൈൻ പഠനം അവസാനിച്ചാൽ സ്കൂളിൽ തിരിച്ച് ഏല്പിക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.പദ്ധതി ഉൽഘാടനം കാടാമ്പുഴ എസ്.എച്ച്.ഒ രാജേഷ്.പി നിർവഹിച്ചു.ചടങ്ങിൽ സ്കൂൾ മാനേജർ ചോലയിൽ ബഷീർ അദ്ധ്യക്ഷത വഹിച്ചു ,പി.ടി.എ പ്രസിഡന്റ് അൻവർ സാദത്ത്.കെ,പ്രിൻസിപ്പാൾ റഷീദ് വട്ടപ്പറമ്പിൽ,എച്ച്.എം.ഇൻ ചാർജ് സാജിദ്.പി,പി.ടി.എ അംഗം അബൂബക്കർ.കെ,അബ്ദുൽ സലാം കണ്ണാടൻ,ഹബീബ് റഹ്മാൻ.കെ,മുഹമ്മദ് ഖലീൽ.ടി.നജീബ്.പി,മുഹ്‌സിൻ മുബാറക്ക്,അഷ്റഫ് കാര്യാടൻ,സജിന കല്ലൻ,ഹരിദാസ് വളാഞ്ചേരി,ബാവ മൂത്തേടത്ത് എന്നിവർ സംബന്ധിച്ചു.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !