യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം

0
യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം | Woman found dead at husband's house; Relatives allege murder

കൊല്ലം
: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നിലമേൽ കൈതോട് സ്വദേശി വിസ്മയ(24) ആണ് മരിച്ചത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിന് മുൻപ് യുവതിയ്ക്ക് ക്രൂര മർദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങൾ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പിൽ അയച്ചുകൊടുത്തിരുന്നു. ഇതിനുപിന്നാലെ വീട്ടുകാർ അറിഞ്ഞത് മരണവാർത്തയാണ്. വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ബന്ധുക്കള്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ മകളുടെ മൃതദേഹം വീട്ടില്‍ നിന്നും മാറ്റിയിരുന്നെന്നും മാതാപിതാക്കള്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് കിരണ്‍ കുമാർ. 2020 മാർച്ചിലായിരുന്നു ഇവരുടെ വിവാഹം

ബന്ധുക്കളുടെ പരാതിയെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മനോജ് അന്വേഷിക്കും. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കമ്മിഷൻ കൊല്ലം റൂറൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !