മലപ്പുറം ജില്ലയില്‍ ജില്ലയില്‍ 2,271 പേര്‍ക്ക് വൈറസ്ബാധ; 2,299 പേര്‍ക്ക് രോഗമുക്തി

0
മലപ്പുറം ജില്ലയില്‍ ജില്ലയില്‍ 2,271 പേര്‍ക്ക് വൈറസ്ബാധ; 2,299 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: ജില്ലയില്‍ 2,271 പേര്‍ക്ക് വൈറസ്ബാധ; 2,299 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.36 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,203 പേര്‍
ഉറവിടമറിയാതെ 34 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 18,863 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 53,405 പേര്‍

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂലൈ 18)  2,271 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.36 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,203 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 34 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 34 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1,366 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

2,299 പേര്‍ രോഗമുക്തരായതോടെ ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 3,47,935 ആയി. 53,405 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 18,863 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 651 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 349 പേരും 115 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 573 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

ആഘോഷങ്ങളാവാം, ജാഗ്രത കൈവിടരുത്
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആഘോഷ പരിപാടികളിലും മറ്റും കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.  ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ക്ക് വിധേയരാകുന്നതോടെ മാത്രമെ ഈ മഹാമാരിയെ നമുക്ക് ചെറുത്ത് തോല്‍പ്പിക്കാനാവുകയുള്ളു. ഇതിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 
നേരിട്ട് ആശുപത്രികളില്‍ പോകരുത്
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അവര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഞായര്‍ (ജൂലൈ 18) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 97
ആലങ്കോട് 21
ആലിപ്പറമ്പ് 23
അമരമ്പലം 19
ആനക്കയം 23
അങ്ങാടിപ്പുറം 12
അരീക്കോട് 11
ആതവനാട് 15
ഊരകം 15
ചാലിയാര്‍ 06
ചീക്കോട് 19
ചേലേമ്പ്ര 34
ചെറിയമുണ്ടം 06
ചെറുകാവ് 13
ചോക്കാട് 07
ചുങ്കത്തറ 43
എടക്കര 19
എടപ്പറ്റ 07
എടപ്പാള്‍ 15
എടരിക്കോട് 10
എടവണ്ണ 34
എടയൂര്‍ 24
ഏലംകുളം 14
ഇരിമ്പിളിയം 27
കാലടി 06
കാളികാവ് 29
കല്‍പകഞ്ചേരി 11
കണ്ണമംഗലം 19
കരുളായി 26
കരുവാരക്കുണ്ട് 39
കാവനൂര്‍ 57
കീഴാറ്റൂര്‍ 31
കീഴുപറമ്പ് 12
കോഡൂര്‍ 18
കൊണ്ടോട്ടി 30
കൂട്ടിലങ്ങാടി 16
കോട്ടക്കല്‍ 11
കുറുവ 34
കുറ്റിപ്പുറം 41
കുഴിമണ്ണ 41
മക്കരപ്പറമ്പ് 07
മലപ്പുറം 38
മമ്പാട് 18
മംഗലം 12
മഞ്ചേരി 30
മങ്കട 03
മാറാക്കര 48
മാറഞ്ചേരി 08
മേലാറ്റൂര്‍ 32
മൂന്നിയൂര്‍ 22
മൂര്‍ക്കനാട് 30
മൂത്തേടം 22
മൊറയൂര്‍ 35
മുതുവല്ലൂര്‍ 06
നന്നമ്പ്ര 13
നന്നംമുക്ക് 08
നിലമ്പൂര്‍ 20
ഒതുക്കുങ്ങല്‍ 13
ഒഴൂര്‍ 24
പള്ളിക്കല്‍ 22
പാണ്ടിക്കാട് 32
പരപ്പനങ്ങാടി 19
പറപ്പൂര്‍ 22
പെരിന്തല്‍മണ്ണ 24
പെരുമണ്ണ ക്ലാരി 04
പെരുമ്പടപ്പ് 13
പെരുവള്ളൂര്‍ 39
പൊന്മള 04
പൊന്മുണ്ടം 02
പൊന്നാനി 34
പൂക്കോട്ടൂര്‍ 29
പോരൂര്‍ 08
പോത്തുകല്ല് 23
പുലാമന്തോള്‍ 18
പുളിക്കല്‍ 38
പുല്‍പ്പറ്റ 18
പുറത്തൂര്‍ 07
പുഴക്കാട്ടിരി 04
താനാളൂര്‍ 41
താനൂര്‍ 40
തലക്കാട് 05
തവനൂര്‍ 02
താഴേക്കോട് 18
തേഞ്ഞിപ്പലം 07
തെന്നല 08
തിരുനാവായ 11
തിരുവാലി 09
തൃക്കലങ്ങോട് 35
തൃപ്രങ്ങോട് 03
തുവ്വൂര്‍ 47
തിരൂര്‍ 34
തിരൂരങ്ങാടി 33
ഊര്‍ങ്ങാട്ടിരി 42
വളാഞ്ചേരി 28
വളവന്നൂര്‍ 10
വള്ളിക്കുന്ന് 21
വട്ടംകുളം 25
വാഴക്കാട് 21
വാഴയൂര്‍ 26
വഴിക്കടവ് 25
വെളിയങ്കോട് 13
വേങ്ങര 11
വെട്ടത്തൂര്‍ 29
വെട്ടം 35
വണ്ടൂര്‍ 36

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !