എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയച്ച് നാടിൻ്റെ അഭിമാനമായി മാറിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ച് വീ ഫോർ യുണൈറ്റഡ് ക്ലബ്ബ് ചേലക്കോട്.
വ്യത്യസ്ഥമായ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് പെട്ടെന്ന് കയറിക്കൂടിയ ക്ലബ്ബാണ് വീ ഫോർ യുണൈറ്റഡ്. നാട്ടിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വീട്ടമ്മമാർക്കും വേണ്ടി നിരവധി മത്സര ഇനങ്ങൾ നടത്തി we4 United ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.
ചേലക്കോട് പ്രദേശത്ത് നിന്നും 30 കുട്ടികളാണ് ഈ പ്രാവശ്യം SSLC പരീക്ഷ എഴുതിയത്. ആദ്യമായാണ് 30 കുട്ടികൾ ചേലക്കോടിൻ്റെ പരിതിയിൽ നിന്ന് മാത്രം SSLC പരീക്ഷ എഴുതുന്നത്.
പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ച്100% എന്ന ചരിത്രനേട്ടത്തിന് നാട് സാക്ഷി ആവുകയും ചെയ്തു. ഇതിൽ 9 കുട്ടികൾ Full A+ നേടുകയും ചെയ്തു. ബാക്കിയുള്ള കുട്ടികളെല്ലാം ഉന്നത വിജയം നേടുകയും ചെയ്തു.
വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും മൊമൻ്റൊയും Full A+ നേടിയ വിദ്യാർത്ഥികൾക്ക് മൊമൻ്റോയും പ്രത്യേക ഉപഹാരവും നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !