എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയകൊടി പാറിച്ച ചങ്ങരങ്കുളം ബി.പി അങ്ങാടി സ്വദേശികളായ നൗഫിയേയും നസ്രിയേയുമാണ് പീപ്പിൾസ് വോയ്സ് മലപ്പുറം മധുര പ്രോത്സാഹനങ്ങൾ നൽകി ആദരിച്ചത്. സ്പൈനൽ മാസ്കുലർ എന്ന അപൂർവ രോഗത്തെ അതിജീവിച്ചാണ് ചങ്ങരങ്കുളം കക്കിടിപ്പുറം ബി പി അങ്ങാടി സ്വദേശികളായ സഹോദരികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. ബാല്യം മുതൽ വീൽ ചെയറിൽ സഞ്ചരിക്കുന്ന നൗഫിയയും നസറിയയും പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ മറ്റൊരാളുടെ സഹായത്തോടെയാണ് പരീക്ഷ എഴുതി വിജയിച്ചത് ബി.പി അങ്ങാടി സ്വദേശികളായ അഷറഫിന്റെയും ഫൗസിയയുടേയും മക്കളാണ് നൗഫിയും നസറിയും.
പരസഹായമില്ലാതെ എഴുതുന്നേൽക്കാൻ പോലും കഴിയാത്ത ഇവർക്ക് തുണയായത് വർണങ്ങളും സംഗീതവുമാണ് നൗഫിയ പാട്ടുകാരിയും ചിത്രം വരയിൽ മിടുക്കിയുമാണെങ്കിൽ നസറിയ കരകൗസല വസ്തുക്കളിലും പെയിന്റിങ്ങിലും കഴിവ് തെളിയിച്ചിരിക്കുകയാണ്. നാലു ചുവരുകൾക്കുള്ളിൽ ഒതിങ്ങിപ്പോകാതെ SSLC പരീക്ഷയിൽ ഫുൾ A+ വാങ്ങിച്ച് തിളക്കമാർന്ന വിജയം കരസ്തമാക്കിയ ഈ സഹോദരികളെ പീപ്പിൾ വോയ്സ് മലപ്പുറം മധുരം നൽകി ആദരിച്ചത്.
ഇവരുടെ വിജയം ശരിക്കും അഭിനന്ദിക്കപെടേണ്ടതാണെന്നും സമൂഹത്തിൽ ഇവർ വലിയ വെളിച്ചമാണെന്നും പീപ്പിൾ വോയ്സ് രക്ഷാതികാരി മുസ്ഥഫ ചാത്തേരി പറഞ്ഞു സ്നേഹാദരച്ചടങ്ങിൽ പീപ്പിൾ വോയ്സ് ചെയർമാൻ സലീം ഇളയോടത്ത്,പ്രസിഡന്റ് ഷാജി മുളക്കൽ,സെക്രട്ടറി മുഹമ്മദലി ചീനിയത്ത്,സി.വി ഹംസ എന്നിവരും പങ്കെടുത്തു
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !