ന്യൂഡല്‍ഹി: കേരളത്തില്‍ വലിയ പെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് ഭീതി നിലനില്‍ക്കവെ സര്‍ക്കാര്‍ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രധാനപ്പെട്ട തീര്‍ത്ഥാടന യാത്രകള്‍ മാറ്റി വച്ച സാഹചര്യത്തില്‍ കേരളത്തിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്നും ഐ എം എ പറയുന്നു
പെരുന്നാളിനോട് അനുബന്ധിച്ച് രോഗവ്യാപനം കുറഞ്ഞ മേഖലകളില്‍ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ അനുമതി പിന്‍വലിക്കണമെന്ന് ഐ എം എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !