ഇറാഖിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച്‌ 44 രോഗികള്‍ മരിച്ചു

0
ഇറാഖിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച്‌ 44 രോഗികള്‍ മരിച്ചു | Oxygen tank explodes at hospital in Iraq, killing 44 patients

ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച്‌ 44 രോഗികള്‍ വെന്തു മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നസ്രിയ നഗരത്തിലെ ഇമാം അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്. ആശുപത്രിയിലെ ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്.

മറ്റ് രോഗികളെ ഇവിടെ നിന്നും മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സ്‌ഫോടനത്തില്‍ 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരെല്ലാം കൊവിഡ് ബാധിതരായി ചികിത്സയ്‌ക്കെത്തിയതെന്നാണ് സ്ഥിരീകരണം.

കഴിഞ്ഞ ഏപ്രിലില്‍ ബാഗ്ദാദിലും സമാനമായ ദുരന്തമുണ്ടായിരുന്നു. കൊവിഡ് ആശുപത്രിക്ക് തീപിടിച്ച്‌ 82 പേരാണ് മരിച്ചത്. കൊവിഡ് ഐസിയുവിലെ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !