കുറ്റിപ്പുറത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു

0
കുറ്റിപ്പുറത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു | The body of a missing youth was found floating in a bush.

കുറ്റിപ്പുറത്തിനടുത്ത് പേരശ്ശനൂരിൽ ഒഴുക്കിൽപെട്ടു കാണാതായ യുവാവിൻ്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തു. ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ സഹോദര പുത്രന്മാരടങ്ങുന്ന മൂന്ന് യുവാക്കളിൽ ഒരാളെയാണ് ഞായറാഴ്ച ഉച്ചയോടെ ഒഴുക്കിൽപ്പെട്ട് കാണാതായിരിന്നത്. പേരശനൂർ പന്നിക്കാലയിൽ വീട്ടിൽ അബ്ദുൽ കരീമിൻ്റെ മകൻ സഹദിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്. 27 വയസ്സായിരുന്നു. 

വളാഞ്ചേരി എച്ച് .ഡി .എഫ് .സി .ജീവനക്കാരനായിരുന്നു സഹദ് . യുവാവിനായുള്ള തെരച്ചിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും സജീവമായി നടത്തിയിരുന്നുവെങ്കിലും ഇന്ന് രാവിലെയാണ് ബോഡി കണ്ടെടുക്കാനായത്. സഹദിൻ്റെ സഹോദരനും അമ്മാവൻ്റെ മകനും പുഴയിൽ കുളിക്കുന്നതിനിടയിലാണ് ഴുക്കിൽപെട്ടത്.

ഒഴുക്കിൽപെട്ടവരെ സഹദ് രക്ഷപ്പെടുത്തിയെങ്കിലും ഇയാൾക്ക് കരയിൽ കയറാനായിരുന്നില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ സജീവമാക്കിയിരുന്നു. മഴയും പുഴയിലെ ശക്തമായ ഒഴുക്കും തിരച്ചിലിന് തടസ്സം സൃഷ്ടിച്ചിരുന്നു. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബോഡി ബന്ധുക്കൾക്ക് വിട്ട് കൊടുക്കുമെന്ന് കുറ്റിപ്പുറം പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !