ഒളിമ്പിക്സ് കാണാന്‍ മന്ത്രി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്; ചെലവ് സ്വയം വഹിക്കും

0
ഒളിമ്പിക്സ് കാണാന്‍ മന്ത്രി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്; ചെലവ് സ്വയം വഹിക്കും | Minister Abdurahman arrives in Japan to watch Olympics; The cost will be borne by yourself

ടോക്യോ ഒളിമ്പിക്സ് മത്സരങ്ങള്‍ കാണാന്‍ സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക് പോകുന്നു. സന്ദര്‍ശനത്തിന്റെ മുഴുവന്‍ ചെലവും മന്ത്രി സ്വയം വഹിക്കും. 23 ദിവസത്തേക്കാണ് സന്ദര്‍ശനം. ഈ മാസം 21ന് ജപ്പാനിലേക്ക് പോകാന്‍ മന്ത്രി കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 12 വരെയാണ് അനുമതി തേടിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതിനിധിയായാണ് മന്ത്രി ജപ്പാനിലേക്ക് പോകുന്നത്.

ടോക്യോ ഒളിമ്ബിക്‌സ് ജൂലായ് 23 തുടങ്ങി ഓഗസ്റ്റ് എട്ടിനാണ് അവസാനിക്കുന്നത്. മന്ത്രിയുടെ ജപ്പാന്‍ യാത്രയുടെ ചെലവ് മന്ത്രി തന്നെയാണ് വഹിക്കുന്നതെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാറില്‍ ആദ്യമായാണ് ഒരു മന്ത്രി ഔദ്യോഗിക വിദേശ യാത്ര നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !