ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം

0
ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം Higher Secondary Exam Results Announced; 87.94 percent success

തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിഭ്യാഭ്യാസ മന്ത്രി വി. ശിവൻശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 328702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാർഥികൾ മുഴുവൻ എ പ്ലസ് നേടി. 136 സ്കൂളുകളിൽ നൂറു ശതമാനം വിജയം നേടി.

എറണാകുളമാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിച്ച ജില്ല. 91.11 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലാണ്.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 85.02 ആണ് വിജയശതമാനം. അൺ എയ്ഡഡ് വിഭാഗത്തിൽ 87.67 ശതമാനമാണ് വിജയം.

ഓപ്പൺ സ്കൂൾ വിഭാഗത്തിൽ വിജയശതമാനം 53ആണ്. 25293 വിദ്യാർഥികൾ വിജയിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 80.36 ശതമാനം വിജയം നേടി. ടെക്നിക്കൽ സ്കൂളുകളിൽ 84.39 ശതമാനമാണ് വിജയം.

എന്നീ വെബ്സൈറ്റുകളിലും Saphalam 2022, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനികളിലൂടെയും നാലു മണി മുതൽ പരീക്ഷാഫലം ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !