കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയില്‍ വ്യാഴാഴ്ച വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍്റെ മൃതദേഹവും കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി അന്‍സാര്‍ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാഗത്ത് നിന്ന് കണ്ടെത്തിയത്.
പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ശാദിന്റെ ഭാര്യ ആഇശ നിശില (21) കിണാശ്ശേരി സ്വദേശി അന്‍സാര്‍ മുഹമ്മദ്(26) എന്നിവരെയാണ് വ്യാഴാഴ്ച ചാലിപ്പുഴയിലെ ഒഴുക്കില്‍പെട്ട് കാണാതായത്. നിശിലയുടെ മൃതദേഹം വ്യാഴാഴ്ച തന്നെ ലഭിച്ചിരുന്നു. പിന്നീട് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു.
സുഹൃത്തുക്കളായ ഇര്‍ശാദ്, ഭാര്യ ആഇശ നിശില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ രണ്ട് ബൈകുകളിലായാണ് സ്ഥലത്തെത്തിയത്.
ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവര്‍ പുഴയിലെ കല്ലുകളില്‍ ഇരിക്കുന്നതായി സമീപ വാസികള്‍ കണ്ടിരുന്നു. പിന്നീട് പുഴയില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു.
നാലുപേരും പുഴയില്‍ ഇറങ്ങിയെങ്കിലും ആഇശ നിശിലയും, അന്‍സാറും ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേര്‍ പരിസരവാസികളെ വിവരം അറിയിച്ചു. പിന്നീട് കോടഞ്ചേരി പൊലീസും മുക്കം ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !