സൂപ്പര്‍താരം ലിയോണല്‍ മെസിയും സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും തമ്മിലുള്ള കരാര്‍ അവസാനിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് കരാര്‍ അവസാനിച്ചത്. ഇനി മുതല്‍ മെസി ഫ്രീ ഏജന്റാണ്.
എന്നാല്‍ രണ്ട് പതിറ്റാണ്ടോളമായി ബാഴ്‌സയ്‌ക്കൊപ്പമുള്ള മെസി ക്ലബുമായി ഉടന്‍ കരാര്‍ പുതുക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ക്ലബ് സുഭാപ്തിവിശ്വാസം കൈവിട്ടിട്ടില്ല. മെസിയുടെ കാര്യത്തില്‍ ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ക്ലബ് പ്രസിഡന്റ് ലപോര്‍ട വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ കരാറാണ് മെസിക്ക് ബാഴ്‌സ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മെസി അവസാനമായി ബാഴ്‌സയുമായി 2017ല്‍ ഒപ്പിട്ടത് നാല് വര്‍ഷത്തെ കരാറാണ്. ബാഴ്‌സലോണക്കായി 778 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മെസി 672 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബാഴ്‌സ കുപ്പായത്തില്‍ 47 മത്സരങ്ങളില്‍ 38 ഗോളുകളും 12 അസിസ്റ്റും സ്വന്തമാക്കി. ബാഴ്‌സയില്‍ കളിക്കവേ ആറ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !