ആരോപണങ്ങള്‍ ഉയര്‍ത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ജില്ലാക്കമിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനമെന്നും സുധാകരന്‍ പറഞ്ഞു. ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. അവയെകുറിച്ച് ചോദിച്ച് വീണ്ടും വേദനിപ്പിക്കരുത്. പത്രവാര്‍ത്ത കണ്ട് പ്രതികരിക്കാനില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
ദീര്‍ഘകാലം അമ്പലപ്പുഴയില്‍ എംഎല്‍എയായിരുന്ന സുധാകരന്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചില്ലെന്നും സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാമിനെ സഹായിച്ചില്ലെന്നുമുള്ള ആരോപണമാണ് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ സുധാകരന്റെ പ്രവര്‍ത്തനത്തെപ്പറ്റി സംസ്ഥാന നേതൃത്വത്തിന് ചില പരാതികള്‍ ലഭിച്ചെന്ന് എ.വിജയരാഘവന്‍ ജില്ലാ കമ്മിറ്റിയില്‍ പറയുകയും ചെയ്തിരുന്നു.
ആലപ്പുഴയില്‍ തോമസ് ഐസക് മുഴുവന്‍ സമയം പ്രവര്‍ത്തിച്ചതു പോലെ അമ്പലപ്പുഴയില്‍ സുധാകരന്‍ പ്രവര്‍ത്തിച്ചില്ലെന്നും സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള എതിര്‍പ്പ് മറ്റു രീതികളിലൂടെ പ്രകടിപ്പിച്ചെന്നും എച്ച് സലാം ആരോപിച്ചു. തന്നെ എസ്ഡിപിഐക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം നടന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നും സലാം യോഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാന്‍ സഹകരിച്ചില്ല. മുസ്ലിം സ്ഥാനാര്‍ത്ഥിയായി ചിത്രീകരിച്ചിട്ടും അതിനെ എതിര്‍ത്തില്ല. കുടുംബയോഗങ്ങളില്‍ ശരീരഭാഷയിലൂടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും സലാം യോഗത്തില്‍ വിമര്‍ശിച്ചു. വളരെ വികാരപരമായിരുന്ന ജില്ലാ കമ്മിറ്റിയിലെ സലാമിന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !