പ്രവാസികൾ വ്യക്തമായ പ്ലാനിംഗ് നടപ്പാക്കി ജീവിക്കാൻ.മുന്നോട്ടു വരണം : യഹ്യ തളങ്കര

0
പ്രവാസികൾ വ്യക്തമായ പ്ലാനിംഗ് നടപ്പാക്കി ജീവിക്കാൻ.മുന്നോട്ടു വരണം : യഹ്യ തളങ്കര Expatriates to live by clear planning. Come forward: Yahya Thalangara


ദുബായ് : പ്രവാസികളായി വർഷങ്ങൾ കഴിഞ്ഞിട്ടും ജീവിതത്തിൽ ഒന്നും ബാക്കി വെക്കാതെ ജീവിതം തള്ളി നീക്കിയവർ വെറും കയ്യോടെ മടങ്ങി പോകുന്നത് ഇന്ന് സർവ്വ സാധാരണയായിരിക്കയാണ്.. എന്ന് യു എ ഇ കെഎംസിസി അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ യഹ്‌യ തളങ്കര അഭിപ്രായപെട്ടു...
ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ നിന്നുമുള്ള സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്തു മുൻസിപ്പൽ കമ്മിറ്റികളുടെ പ്രധാന ഭാരവാഹികളെയും ഉൾപ്പെടുത്തി പ്രവാസ ലോക പരിണാമം , അത്യാഹിത സേവനങ്ങൾ എന്നി വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ദി വേവ് ലീഡേഴ്‌സ് കോൺക്ലേവ്- 2021 പഠന ക്‌ളാസ് ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വ്യക്തമായ പ്ലാനിംഗ് നടപ്പാക്കി ജീവിച്ചവർ ഇന്ന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മാന്യമായി ജീവിക്കുന്നു..
വരും കാലങ്ങളിൽ ഇതിൽ നിന്നും പാഠം ഉൾക്കൊണ്ടു ജീവിതത്തിൽ ചിട്ടകൾ കൊണ്ട് വരികയും അച്ചടക്കത്തോടെ ജീവിക്കുകയും ചെയ്‌താൽ മാത്രമേ സന്തുലിതമായ ഭാവി നമുക്ക്‌ കെട്ടിപ്പെടുക്കാൻ സ്സാധ്യമാവുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡണ്ട് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു
.
യു എ ഇ കെ എം സി സി ജനറൽ സെക്രട്ടറി പി കെ അൻവർ നഹ മുഖ്യപ്രഭാഷണം നടത്തി
യു എ ഇ കെ എം സി സി ട്രഷറർ നിസാർ തളങ്കര, ദുബൈ കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ, ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ദുബായ് കെ എം സി സി നടത്തുന്ന അത്യാഹിത സേവനങ്ങൾ എന്ന വിഷയത്തെ കുറിച്ച് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഡിസീസ്ഡ് കെയർ ജനറൽ കൺവീനർ ഇബ്രാഹിം ബെരിക്ക ക്ലാസ് എടുത്തു.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ഭാരവാഹികളായാ ഹസൈനാർ ബീജന്തടുക്ക , നൂറുദ്ദീൻ , ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ നാലാം വാതുക്കൽ, ജനറൽ സെക്രട്ടറി റൗഫ് കെ ജി എൻ , ഓർഗനസിംഗ്‌ സെക്രട്ടറി സിദ്ദിഖ് , ആരിഫ് ചെരുമ്പ, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ യൂസഫ് ഷേണി, സൈഫുദീൻ മൊഗ്രാൽ , തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി റഷീദ് പടന്ന പഞ്ചായത്തു മുൻസിപ്പൽ ഭാരവാഹികളായ അസിഎസ് കമാലിയ , ഹാരിസ് ബ്രോതെര്സ് , അസ്‌കർ ചൂരി, ഖലീൽ ചൗക്കി ,നാസർ പാലക്കൊച്ചി , സത്താർ നാരമ്പാടി , റസാഖ് ബദിയടുക്ക, റൗഫ് അറന്തോട് , സിദ്ദിഖ് കുമ്പഡാജെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു . 

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സുബൈർ അബ്ദുല്ല, മുനീഫ്, ഷാഫി ചെർക്കള, ഉപ്പി കല്ലങ്കൈ, സഫ്‌വാൻ അണങ്കൂർ ഐ പി എം ഇബ്രാഹിം ദുബായ് കെ എം സി സി വളണ്ടിയർ അംഗങ്ങളായ ഷാഫി കണ്ണൂർ, കബീർ വയനാട് തുടങ്ങിയവർ പരിപാടിക് നേതൃത്വം നൽകി. 
 സകരിയ ദാരിമി പ്രാർത്ഥന നടത്തി. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷർ സത്താർ ആലംപാടി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !