ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികളെ സഹായിക്കാൻ എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ഫസ്റ്റ് ബെൽ ഹെൽപ് ലൈൻ പദ്ധതിയിലേക്ക് റെഡ് പവർ എടയൂർ പ്രവാസി സംഘം മൊബൈൽ ഫോണുകൾ കൈമാറി.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ.സക്കീറിന് റെഡ് പവർ എടയൂർ പ്രവാസി സംഘം പ്രതിനിധി പ്രഭാകരൻ കൂളത്താണ് മൊബൈൽ ഫോണുകൾ കൈമാറിയത്.ചടങ്ങിൽ എസ് എഫ് ഐ ഏരിയ സെക്രട്ടറി എം.സുജിൻ, റെഡ് പവർ പ്രവാസി സംഘം നേതാക്കളായ സലീം അത്തിപ്പറ്റ, വിജയൻ മേലേപ്പാട്ട്, വി.പി.മുഹമ്മദ് കുഞ്ഞി, ഉണ്ണി ബാങ്കിൻ പടി, എസ് എഫ് ഐ ലോക്കൽ സെക്രട്ടറി പി. പ്രണവ്, കോഡിനേഷൻ കമ്മറ്റി കൺവീനർ ബാബു എടയൂർ തുടങ്ങിയവർ സംബന്ധിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !