എസ്.എസ്.എല്‍.സി. തോറ്റവര്‍ക്ക് കൊടൈക്കനാലിൽ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേ

0
എസ്.എസ്.എല്‍.സി. തോറ്റവര്‍ക്ക് കൊടൈക്കനാലിൽ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേ | SSLC Free stay with family in Kodaikanal for the losers

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 99.47 ശതമാനമാണ് വിജയശതമാനം. ഇതാദ്യമായാണ് എസ്‌എസ്‌എല്‍സി വിജയ ശതമാനം 99 കടക്കുന്നത്. 0.53 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇത്തവണ പരാജയപ്പെട്ടത്. എന്നാല്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് യുവമലയാളി വ്യവസായിയായ സുധി പ്രഖ്യാപിച്ച ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

എസ്‌എസ്‌എല്‍സി തോറ്റവര്‍ക്ക് കൊടൈക്കനാലില്‍ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേയാണ് സുധിയുടെ ഓഫര്‍. ഈ മാസം അവസാനം വരെയാണ് ഓഫറിന്റെ കാലാവധി. റിസല്‍ട്ടിന്റെ പ്രൂഫ് ഹാജരാക്കുന്നവര്‍ക്കാണ് ഓഫര്‍ നേടാനാകുന്നത്.

കൊടൈക്കനാലിലെ ദ ഹാമോക്ക്‌ ഹോം സ്‌റ്റേയ്‌സ് & കോട്ടേജസ് ഉടമയായ ഈ കോഴിക്കോട് സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ തന്നെ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടു. തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നതെന്നാണ് ഈ ഓഫര്‍ കണ്ട് ആശ്ചര്യപ്പെടുന്നവരോട് സുധിക്ക് പറയാനുള്ളത്.

നിരവധി പേരാണ് സുധിയുടെ ഓഫറിനെ അനുകൂലിച്ച്‌ കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ‘അവര്‍ രണ്ടു ദിവസം ഇവിടെ വന്ന് റിലാക്‌സ് ചെയ്യട്ടേ… എന്നിട്ട് അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നത്തട്ടേ… പിന്നെ തോറ്റവരുടെയും കൂടിയാണ് ഈ ലോകം’- വിമര്‍ശിക്കുന്നവരോട് സുധി പറയുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !