തിരുവനന്തപുരം: സംസ്ഥാനത്ത് കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോടു വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസറുദ്ദീന്‍ പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച.
നാളെയും മറ്റന്നാളും (ശനി, ഞായര്‍) സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ആണ്. എന്നാല്‍ അത് കാര്യമാക്കാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് നസറുദ്ദീന്‍ പറയുന്നത്. എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള അനുമതി ഇന്നു മുതല്‍ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കടകള്‍ തുറക്കുന്ന വിഷയം നേരത്തെ തന്നെ വിവാദമായിരുന്നു. നിയമം ലംഘിച്ച് കട തുറക്കാനാണ് നീക്കമെങ്കില്‍ നേരിടാന്‍ അറിയാമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് എതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നിര്‍ണായക യോഗത്തിന് തൊട്ട് മുന്‍പ് വ്യാപാരികളുടെ ഭാഗത്ത് നിന്നും പുറത്ത് വന്ന പ്രതികരണം ചര്‍ച്ചയുടെ ഫലത്തെ പോലും ബാധിച്ചേയ്ക്കും.
അതേസമയം, മുഖ്യമന്ത്രിയുമായി വ്യാപാരികള്‍ നിശ്ചയിച്ച ചര്‍ച വൈകുമെന്നാണ് പുറത്ത് വരുന്ന വിവരം. രാവിലെ പത്തിന് നിശ്ചയിച്ചിരുന്ന ചര്‍ച്ചയുടെ സമയം മാറ്റി. തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും, പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലും പിണറായി വിജയന്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് സമയം സംബന്ധിച്ച് അനിശ്ചിതത്വത്തിന് ഇടയാക്കിയത്. വൈകീട്ട് 3.30 ന് ചര്‍ച്ച നടക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ചര്‍ച്ച.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !