മന്ത്രിയായിരുന്നപ്പോള്‍ നിര്‍ദ്ദേശം നല്‍കാന്‍ അദ്ദേഹം കാണിച്ച മഹാമനസ്‌കത പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തായി'; പി കെ വാര്യരെ അനുസ്‌മരിച്ച്‌ കെ കെ ശൈല‌ജ

0
മന്ത്രിയായിരുന്നപ്പോള്‍ നിര്‍ദ്ദേശം നല്‍കാന്‍ അദ്ദേഹം കാണിച്ച മഹാമനസ്‌കത പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തായി'; പി കെ വാര്യരെ അനുസ്‌മരിച്ച്‌ കെ കെ ശൈല‌ജ  | The generosity with which he gave instructions when he was a minister strengthened him to overcome crises'; KK Shailaja in memory of PK Warrier

തിരുവനന്തപുരം
: ആയുര്‍വേദ ആചാര്യന്‍ വൈദ്യരത്‌നം പി.കെ വാര്യരുടെ നിര്യാണത്തില്‍ അനുശോചനവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളം ലോകത്തിന് ദാനം ചെയ്‌ത അപൂര്‍വം പ്രതിഭകളില്‍ ഒരാളായ പി.കെ വാര്യര്‍ കാരണം ആയുര്‍വേദ ചികിത്സയ്‌ക്കും പഠനത്തിനുമായി വിദേശത്ത് നിന്നും നിരവധിപേര്‍ കേരളത്തില്‍ എത്തി. ഇതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചതെന്ന് കെ.കെ ശൈലജ ഫേസ്‌ബുക്കില്‍ കുറിച്ച പോസ്‌റ്റില്‍ പറയുന്നു.

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ മാത്രമല്ല കേരളത്തിലുടനീളം ആയുര്‍വേദത്തെ ശക്തിപ്പെടുത്താന്‍ അദ്ദേഹം ഇടപെട്ടു. ആരോഗ്യമന്ത്രിയായി താന്‍ പ്രവര്‍ത്തിച്ച അവസരത്തില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഏറ്റുവാങ്ങാനും ചെറിയ കാര്യങ്ങള്‍ക്ക് പോലും അഭിനന്ദിക്കാനും നി‌ദ്ദേശം നല്‍കാനും അദ്ദേഹം കാണിച്ച മഹാമനസ്‌കത പ്രതിസന്ധികളെ മറികടക്കാന്‍ തനിക്ക് കരുത്തായെന്നും കെ.കെ ശൈലജ പറഞ്ഞു.
കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ചുവടെ:

കേരളം ലോകത്തിന് ദാനം ചെയ്ത അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് ഡോ.പി.കെ.വാര്യര്‍. ആയൂര്‍വേദ ചികിത്സയുടെ കുലപതിയായി വിശേഷിക്കപ്പെടുന്ന ഇദ്ദേഹം ആയൂര്‍വേദത്തെ ലോകത്തിന് പരിചയപ്പെടുത്തിയ മഹാനായിരുന്നു. ആയൂര്‍വേദ ചികിത്സയ്ക്കും പഠനത്തിനുമായി വിദേശത്ത് നിന്ന് നരവധി പേരെ കേരളത്തില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ വികസനത്തിന് മാത്രമല്ല, കേരളത്തില്‍ ഉടനീളം ആയൂര്‍വേദത്തെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം ഇടപെട്ടു. വൈദ്യരത്നം പി.എസ്.വാര്യരുടെ പാരമ്ബര്യം കാത്തുസൂക്ഷിച്ച്‌ ആയൂര്‍വേദത്തെ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.

കേരളത്തിന്റെ ആരോഗ്യ മന്ത്രിയായി ഞാന്‍ പ്രവര്‍ത്തിച്ച അവസരത്തില്‍ നിരവധി തവണ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഏറ്റുവാങ്ങുന്നതിനും കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും ധന്യനിമിഷങ്ങളായി കരുത്തുന്നു. ഗുരുതുല്യമായ വാത്സല്യത്തോട് കൂടിയാണ് ഡോ.പി.കെ.വാര്യര്‍ പെരുമാറുക. ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും അഭിനന്ദിക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ അദ്ദേഹം കാണിച്ച മഹാമനസ്‌കത പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തായി എനിക്ക് തോന്നിയിട്ടുണ്ട്. ഈ അവസരത്തില്‍ ആയൂര്‍വേദത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് സമ്മാനമായി ലഭിച്ചത് മാഹാഭാഗ്യമായി കരുത്തുന്നു. ഭൗതികമായി ഡോ.പി.കെ.വാര്യര്‍ നമ്മോട് വിടപറഞ്ഞുവെങ്കിലും അദ്ദേഹം അവശേഷിപ്പിച്ച പുരോഗമന ആശയങ്ങളുടെയും ആയൂര്‍വേദം സംബന്ധിച്ച അറിവുകളുടെ വലിയ സമ്ബത്ത് നമ്മോടൊപ്പം ഉണ്ട്. പുതുലതലമുറ അവയെല്ലാം ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ സ്മരണയോട് പുലര്‍ത്തേണ്ടുന്ന ആദരവ് എന്ന് നാം കാണണം. ശ്രീ.പി.കെ.വാര്യരുടെ വേര്‍പാടില്‍ കേരളീയ സമൂഹത്തിന്റെ ദുഖത്തോടൊപ്പം ഞാനും പങ്കുചേരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !