കോഡൂര്‍: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും അര്‍ഹതക്കനുസരിച്ച് മാര്‍ക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ നില്‍പ്പുസമരം നടത്തി. ചെമ്മങ്കടവ് പി.എം.എസ്.എ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ നടത്തിയ സമരത്തിന് ശേഷം പ്രിന്‍സിപ്പല്‍ക്ക് നിവേദനവും നല്‍കി.
എം.എസ്.എഫ്. ഹയര്‍സെക്കന്‍ഡറി വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഷഹല്‍ വരിക്കോട് സമരം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ യൂണിറ്റ് എം.എസ്.എഫ്. പ്രസിഡന്റ് എം.ടി. മുര്‍ഷിദ് ചോലക്കല്‍ അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ്. ഭാരവാഹികളായ ആഷിഖ് ലുഖ്മാന്‍ ഒറ്റത്തറ, കെ.ടി. മുഹമ്മദ് നിഷ്മല്‍, എം. മുഹമ്മദ് ആദില്‍ റിദാന്‍, പി.പി നജീം അര്‍ഷദ്, പി. ഹസൂം, ഹരിതാ ഭാരവാഹികളായ ഫാത്തിമ സന പാട്ടുപാറ, കെ.പി. ഫാത്തിമ തസ് ലീമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Read Also:
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !