കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് രഹസ്യമായി പ്രവർത്തിച്ചുവന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. ഇന്റലിജൻസ് ബ്യൂറോയുടെ പരിശോധനയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചിന്ത വളപ്പിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
ഉദ്യോഗസ്ഥ സംഘം കോഴിക്കോട് ഒന്നിലേറെ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. ഒരു ചെറിയ കടമുറിയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം പ്രവർത്തിച്ചത്. ഔദ്യോഗിക കേന്ദ്രങ്ങൾ വഴിയല്ലാതെ വിദേശത്തേക്കടക്കം ഇവിടെ നിന്ന് ഫോൺ വിളിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !