ഗ്രാമപഞ്ചായത്തും മലയില്‍ ഗ്രൂപ്പും ചേര്‍ന്ന് 'വിശപ്പ് രഹിത പൊന്മള' പദ്ധതി തുടങ്ങി

0
ഗ്രാമപഞ്ചായത്തും മലയില്‍ ഗ്രൂപ്പും ചേര്‍ന്ന് 'വിശപ്പ് രഹിത പൊന്മള' പദ്ധതി തുടങ്ങി | The Grama Panchayat and the Malayil Group started the 'Hunger Free Ponmala' project

ചാപ്പനങ്ങാടി
: പ്രമുഖ ഭക്ഷ്യോത്പന്ന വിതരണ കമ്പനിയായ മലയില്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ പൊന്മള ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്ന 'വിശപ്പ് രഹിത പൊന്മള' പദ്ധതിക്ക് തുടക്കമായി. സാമ്പത്തിക പ്രയാസം, കോവിഡ് രോഗവ്യാപനം എന്നിവകൊണ്ടല്ലാം ഭക്ഷണം ലഭ്യമല്ലാത്ത വീടുകളില്‍, പാകം ചെയ്ത ഭക്ഷണം എത്തിച്ചു നല്‍കുന്നതാണ് 'വിശപ്പ് രഹിത പൊന്മള' പദ്ധതി.

കോവിഡ് രോഗവ്യാപന പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആശാവര്‍ക്കര്‍മാര്‍ക്കും ആര്‍.ആര്‍.ടിമാര്‍ക്കും ഭക്ഷ്യകിറ്റും പദ്ധതിയുടെ ഭാഗമായി മലയില്‍ ഗ്രൂപ്പ് നല്‍കുന്നുണ്ട്. കോഡൂര്‍, കുറുവ ഗ്രാമപഞ്ചായത്തുകളിലും മലയില്‍ ഗ്രൂപ്പ് പദ്ധതി നടപ്പാക്കുന്നുണ്ട്.

മലയില്‍ ഗ്രൂപ്പ് സൗജന്യമായി നല്‍കുന്ന പകം ചെയ്ത ഭക്ഷണവും ഭക്ഷ്യകിറ്റും അര്‍ഹരായവരെ കണ്ടെത്തി, അവര്‍ക്ക് കൃത്യമായി എത്തിച്ചുനല്‍കുകയെന്നതാണ് പഞ്ചായത്ത് ഭരണസമിതിയുടെ ചുമതല.

'വിശപ്പ് രഹിത പൊന്മള' പദ്ധതി പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ് അധ്യക്ഷത വഹിച്ചു.
കോഡൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റും മലയില്‍ ഗ്രൂപ്പിന്റെ വിശപ്പുരഹിത പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായ സി.പി. ഷാജി പദ്ധതി വിശദീകരിച്ചു.

ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കടക്കാടന്‍ ഷൗക്കത്ത്, സ്ഥിരംസമിതി അധ്യക്ഷരായ റൗഫിയ ബാപ്പുട്ടി, ഒളകര കുഞ്ഞിമാനു, കൊളക്കാട്ടില്‍ സുഹറാബി, ബ്ലോക്ക് പഞ്ചായത്തംഗം പി.എ. ജലീല്‍, മലയില്‍ ഗ്രൂപ്പ് പ്രതിനിധി ഉസ്മാന്‍ വരിക്കോടന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സലീം ചാപ്പനങ്ങാടി, മണി പൊന്മള തുടങ്ങിയവര്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !