കോഴിക്കോട്: പീഡന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഹാരിസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഒരു വിദ്യാര്‍ത്ഥിനി നേരത്തെ പീഡനപരാതി നല്‍കിയിരുന്നു.
പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് ഹാരിസിനെ പ്രതിയാക്കി കേസെടുക്കുകയും സര്‍വ്വകലാശാല ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി ആദ്യം സര്‍വകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !