നാലു വർഷങ്ങൾക്ക് മുൻപ് രൂപം കൊണ്ട കോട്ടക്കൽ ഗ്ലോബൽ കെഎംസിസി ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിട്ടുള്ളത്. അഭിവദ്യനായ മർഹും യു.എ. ബീരാൻ സാഹിബിന്റെ മകനും യു.എസ്-ക്യാനഡ കെഎംസിസി അധ്യക്ഷനുമായ യു.എ. നസീർ സാഹിബ് പ്രസിഡന്റും ദുബായ് കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ പ്രഥമ ജനറൽ സെക്രട്ടറി കുഞ്ഞിപ്പ തയ്യിൽ ജനറൽ സെക്രട്ടറി ആയും ജിദ്ദ കെഎംസിസി നേതാവ് കാലോടി മൂസ ഹാജി ട്രഷറർ ആയി നിലവിൽ വന്ന കോട്ടക്കൽ മുൻസിപ്പൽ ഗ്ലോബൽ കെഎംസിസിയിൽ ജി.സി.സി രാജ്യങ്ങൾക്ക് പുറമെ യൂറോപ്പ്യൻ രാജ്യത്തുള്ള ഒട്ടനവധി അംഗങ്ങൾ ആണ് ഉള്ളത്.
ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് രോഗികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്.
കോട്ടക്കൽ മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ അൽ മാസ് ഹോസ്പിറ്റലിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീൻ നൽകാൻ സാധിച്ചത് കോട്ടക്കൽ മുൻസിപ്പൽ ഗ്ലോബൽ കെഎംസിസി മികവാർന്ന പ്രവർത്തനവും ഏറെ പ്രശംസ പിടിച്ചു പറ്റിയതുമായിരുന്നു.
പുതിയ കമ്മറ്റി രൂപീകരിക്കുന്നതിനു റിട്ടേണിംഗ് ഓഫീസറായി നേതൃത്വം നൽകിയത് ഉജ്ജ്വല വാഗ്മിയും എഴുത്ത്കാരനും മലപ്പുറം സഹകരണ ഹോസ്പിറ്റൽ ചെയർമാനും മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കൂടിയായ നൗഷാദ് മണ്ണിശ്ശേരി ആയിരുന്നു.
ദുബൈ കെഎംസിസി മലപ്പുറം ജില്ല പ്രസിഡന്റ് ചെമ്മുക്കൻ യാഹു മോൻ ഹാജി പ്രസിഡന്റ് ആയും, സലാല കെഎംസിസി കേന്ദ്ര കമ്മറ്റി സെക്രട്ടറി ഷബീർ കാലടി ജനറൽ സെക്രട്ടറി ആയും, ദമാം കെഎംസിസി സെക്രട്ടറി മുക്രി മുഹമ്മദലി ട്രഷററും, അജ്‌മാൻ കെഎംസിസി ജനറൽ സെക്രട്ടറി അബു കുര്യാട് സീനിയർ വൈസ് പ്രസിഡണ്ടും, ദുബൈ കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി മുജീബ് കൂത്തുമാടൻ ഓർഗനൈസിംഗ് സെക്രട്ടറി ആയും, 13 അംഗ കമ്മിറ്റിയും 7 അംഗ ഉപദേശക സമിതിയുമാണ് നിലവിൽ വന്നത്. കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശത്തെ 10 ഏരിയ കമ്മറ്റികളുടെയും വിവിധ മുസ്‌ലിം ലീഗ് കെഎംസിസി നേതാക്കളുടെയും അഭിപ്രായങ്ങൾ സമന്ന്വയിപ്പിച്ചു ആണ് നൗഷാദ് മണ്ണിശ്ശേരി കമ്മറ്റിയെ പ്രഖ്യാപിച്ചത്.
ഓണ്ലൈനിലൂടെ യു.എ. നസീറിന്റെ അധ്യക്ഷതയിൽ നടന്ന കമ്മറ്റി പ്രഖ്യാപന ചടങ്ങ് നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, വർക്കിംഗ് പ്രസിഡന്റ് പി.ഉസ്മാൻ കുട്ടി,ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ,ട്രഷറർ കല്ലിങ്ങൾ മുഹമ്മദ്‌കുട്ടി, മുൻ മുൻസിപ്പൽ ചെയർമാൻ കെ.കെ.നാസർ, ചെയർ പേഴ്‌സണ് ബുഷ്‌റ ഷബീർ,മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് കെ.എം.ഖലീൽ,മുൻസിപ്പൽ എം.എസ്.എഫ് പ്രസിഡന്റ് ശിബിലി കാവതികളം, മുൻസിപ്പൽ വനിത ലീഗ് പ്രസിഡണ്ട് സാബിറ വാഹിദ് പ്രവാസി ലീഗ് പ്രസിഡന്റ് വി.പി.മൊയ്ദുപ്പ ഹാജി, എസ്.ടി. യു.നേതാവ് അയ്യൂബ് വടക്കൻ എന്നിവരും കെഎംസിസി നേതാക്കളായ പുത്തൂർ റഹ്മാൻ, എം.പി.എം. റഷീദ് എന്നിവരും സംബന്ധിച്ചു. ചടങ്ങിന് കുഞ്ഞിപ്പ തയ്യിൽ സ്വാഗതവും ഷബീർ കാലടി നന്ദിയും പറഞ്ഞു.
പ്രസിഡന്റ്
ചെമ്മുക്കൻ യാഹു മോൻ ഹാജി.(പുലിക്കോട്)(UAE)
ജനറൽ സെക്രട്ടറി
ഷബീർ കാലടി. (കുറ്റിപ്പുറം)(OMAN)
ട്രഷറർ
മുക്രി മുഹമ്മദലി ദമാം (പാലപ്പുറ)(KSA)
സീനിയർ വൈസ് പ്രസിഡന്റ്
അബു കുര്യാട് (UAE ,അജ്‌മാൻ )
ഓർഗനൈസിങ് സെക്രട്ടറി
മുജീബ് കൂത്തുമാടൻ (ഇന്ത്യനൂർ)(UAE -ദുബൈ)
വൈസ് പ്രസിഡന്റ്മാർ:
1.റഷീദ് കുൻഫുദ (കോട്ടൂർ)(KSA).
2.മുഹമ്മദ് മാൾട്ട (പുലിക്കോട്)(EUROP)
3.കരീം വടക്കേതിൽ (കാവതികളം)(KSA)
4.മജീദ് പരി (മാനുപ്പ)(വില്ലൂർ)(KSA)
സെക്രട്ടറിമാർ:
1.പ്രശാന്ത് (കാവതികളം)(QTR)
2.മുഹമ്മദലി എരണിയൻ(പണിക്കർ കുണ്ട്)(KSA)
3.സബീൽ പറവക്കൽ(ടൗൺ)(UAE)
4.ഇസ്മായിൽ(ഇന്ത്യനൂര്)(Kuwait)
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !