സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി

0
സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി | High Court cancels state technical university exams

കൊച്ചി
: സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കാന്‍ സാങ്കേതിക സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി സാങ്കേതിക സര്‍വകലാശാല അറിയിച്ചു.

യുജിസിയുടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരീക്ഷ നടത്തുന്നതെന്നും ഓണ്‍ലൈനായി പരീക്ഷ നടത്താന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും മൂന്നും സെമസ്റ്ററുകളിലായി മൂന്ന് പരീക്ഷകള്‍ നടത്തിയിരുന്നു. ഇത് റദ്ദാക്കിയതായി ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പുറമേ അവശേഷിക്കുന്ന പരീക്ഷകള്‍ യുജിസിയുടെ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചു. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !