മലപ്പുറം: പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ല സെക്രട്ടറിയും മാധ്യമം റിപ്പോര്‍ട്ടറുമായ കെപിഎം റിയാസിനെ അന്യായമായി പൊലീസ് മര്‍ദിച്ചതില്‍ കെ.യു.ഡബ്ലിയു.ജെ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. റിയാസ് വീടിന്റെ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് തിരൂര്‍ സിഐ ഫര്‍സാദിന്റെ അതിക്രമം.
കടയില്‍ ആളുള്ളതിനാല്‍ തൊട്ടപ്പുറത്തുള്ള കസേരയില്‍ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു റിയാസ്. അതേസമയം അവിടെയെത്തിയ പൊലീസ് സംഘം വാഹനം നിര്‍ത്തി കടയിലേക്ക് കയറുകയും സിഐയുടെ നേതൃത്വത്തില്‍ റിയാസിനെ ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു.
മാധ്യമ പ്രവര്‍ത്തകന്‍ ആണെന്ന് പറഞ്ഞപ്പോള്‍ 'നീ ഏത് മറ്റവന്‍ ആയാലും വേണ്ടിയില്ല ഞാന്‍ സി ഐ ഫര്‍സാദ് ആണ് ആരോടെങ്കിലും ചെന്ന് പറ' എന്ന് അധിക്ഷേപിക്കുകയും ചെയ്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !