മലയാളത്തിന്റെ യുവനായികമാരില്‍ ഏറ്റവും ശ്രദ്ധേയയാണ് നിമിഷ സജയന്‍. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്ന നടി. ഒട്ടനവധി ഹിറ്റുകളിലും നിമിഷ വിജയന്‍ ഭാഗമായി. ഇപോഴിതാ നിമിഷ സജയന്‍ ബോളിവുഡിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
ദേശീയ പുരസ്‌കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ആണ് നിമിഷ സജയന്‍ അഭിനയിക്കുന്നത്. വി ആര്‍ എന്നാണ് സിനിമയുടെ പേര്. ഒനിറിന്റെ തന്നെ ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന.
നിമിഷയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം മാലിക് ആണ്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു സിനിമ.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !