കോട്ടക്കൽ ഗവൺമെൻറ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ 2021 എസ്.എസ്.എൽ.സി പരീക്ഷയിൽ പരീക്ഷ എഴുതിയ 393 കുട്ടികളും വിജയിക്കുകയും 93 കുട്ടികൾ മുഴുവൻ വിഷയങ്ങളില്‍ എ പ്ലസ് നേടുകയും ചെയ്തു. ഇത് ചരിത്ര വിജയമാണ്. ഓൺലൈൻ പഠനം ആയിരുന്നുവെങ്കിലും അധ്യാപകരുടെയും പി.ടി.എ യുടെയും രക്ഷകർത്താക്കളുടെയു വിദ്യാർഥികളുടെയും കൂട്ടായപ്രവർത്തനം ഒന്നു കൊണ്ടുമാത്രമാണ് ഈ ചരിത്ര വിജയം കരസ്ഥമാക്കാനായത്.
സ്കൂളിലെത്തിയ പാർവതി.എം.എസ് എന്ന വിദ്യാർഥിനിക്ക് പ്രധാനധ്യാപിക സുജാത ടീച്ചർ മധുരം നൽകി വിജയം ആഘോഷിച്ചു. ഓൺലൈൻ പഠനത്തിലൂടെ ആണെങ്കിലും വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള അഭേദ്യയമായ ബന്ധമാണ് ഈ ഒരു വിജയത്തിന് കാരണമാക്കിയതെന്ന് വിജയഭേരി കോര്‍ഡിനേറ്റര്‍ ശ്രീ. സമീര്‍ ബാബു , പി.ടി.എ പ്രസിഡന്റ് ശ്രീ. കെ.പി മോഹന്‍ കുമാര്‍ എന്നിവർ പ്രതികരിച്ചു. സജിൽ കുമാർ Tv , മുഹമ്മദ് വലീയ്, ജയശ്രീ എസ് , ബീന കെ , ലസിത . കെ , മൊയ്തീൻ .പി , മോഹനൻ പി.ഡി., സക്കറിയ പൂഴിക്കൽ , മജീദ് , മുസ്തഫ പി.പി., കദീജാബി.എസ്, റാണി വിശ്വനാഥ് . ഷെമീമ, അമ്പിളി .സി .കെ, ഗിരീഷ്.പി എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !