കടകള്‍ തുറക്കുന്നതിലെ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും: ചര്‍ച്ചയ്ക്കുശേഷം നിലപാട് മയപ്പെടുത്തി വ്യപാരികള്‍

0
കടകള്‍ തുറക്കുന്നതിലെ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും: ചര്‍ച്ചയ്ക്കുശേഷം നിലപാട് മയപ്പെടുത്തി വ്യപാരികള്‍ | The decision to open shops will be announced by the Chief Minister: After the discussion, the traders softened their stand

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍.

ശനി, ഞായര്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനു ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും വ്യാപാരികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നു. ചര്‍ച്ചയില്‍ സന്തോഷമുണ്ട്. വ്യാപാരികളുടെ ആവശ്യങ്ങള്‍ വിശദമായി തന്നെ മുഖ്യമന്ത്രി കേട്ടു. കടകള്‍ തുറക്കുന്ന കാര്യത്തിലും, പ്രവര്‍ത്തന സമയപരിധിയുടെ കാര്യത്തിലും ഉന്നയിച്ച കാര്യങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു. വ്യാപാരികളെ ഭീഷണിപ്പെടുത്തി സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആമുഖമായി പറഞ്ഞുവെന്ന് നേതാക്കള്‍ വ്യക്തമാക്കി.

വ്യാപാരി വ്യവസായി ഏകോപന സമിതി ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണം വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചതായും വ്യാപാരികള്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !