ബലിപെരുന്നാള്‍ ദിനത്തില്‍ ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈദ് ആഘോഷത്തിന്റെ ഭാഗമായി 'സെലിബ്രേറ്റ് ഈദ്' പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ആലിയ സുധീർ അറിയിച്ചു. ഈദ് സന്ദേശം, ജില്ലാതല മെഹന്തി ഫെസ്റ്റ്, പെരുന്നാള്‍ ഓര്‍മ്മ, പെരുന്നാള്‍ പുഞ്ചിരി, ഈദ് നൈറ്റ് 2.0 തുടങ്ങിയ പരിപാടികളാവും നടത്തുക.
21ന് പെരുന്നാള്‍ ദിനത്തില്‍ യൂട്യൂബ് ചാനല്‍ വഴി ഓണ്‍ലൈനായാണ് പരിപാടികള്‍ നടത്തുന്നത്. രാവിലെ 9 മണിക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഈദ് സന്ദേശം നല്‍കും. രാവിലെ 11ന് പെരുന്നാള്‍ ഓര്‍മ എന്ന പരിപാടിയില്‍ പ്രഫ. പി കോയ(ദേശീയ സമിതി അംഗം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) പങ്കെടുക്കും.
രാത്രി 8 മണിക്ക് ആരംഭിക്കുന്ന ഈദ് നൈറ്റ്-2.0 ല്‍ മാപ്പിളപ്പാട്ട്, കോല്‍ക്കളി, ഒപ്പന തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന മെഹന്തി ഫെസ്റ്റില്‍ 6, 7, 8 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. 19ന് വൈകീട്ട് നാലുമുതല്‍ 20ന് രാത്രി 10 വരെയാണ് മെഹന്തി ഫെസ്റ്റ് നടത്തുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !