വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഫാം ടൂറിസം, പുരയിട കൃഷി എന്നിവ ചെയ്യുന്നവര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കര്‍ഷകര്‍ക്കും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. യൂണിറ്റുകളായി മിഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ കരകൗശല വസ്തു നിര്‍മിക്കുന്നവര്‍, കലാകാരന്‍മാര്‍, പരമ്പരാഗത തൊഴിലുകള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ വെബ് സൈറ്റിലൂടെ വില്‍ക്കാം. പരിശീലനത്തിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] ലോ 9746186206 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !