കടകള്‍ തുറക്കല്‍; വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

0
കടകള്‍ തുറക്കല്‍; വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി | Opening of shops; The High Court asked the court to state its position by Thursday

കൊച്ചി: സംസ്ഥാനത്ത് കടകള്‍ തുറക്കുന്ന കാര്യത്തില്‍ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. തീരുമാനം നയപരമായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരളത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലവും പാലിക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തുണിക്കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും തുണിക്കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

ആള്‍ക്കൂട്ട നിയന്ത്രണം പാലിക്കാനാണ് കടകള്‍ തുറക്കാതെ ഇരിക്കുന്നതെങ്കില്‍ കേരളത്തില്‍ നിരവധി ഇടങ്ങളില്‍ ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. വാക്കാലുള്ള പരാമര്‍ശമാണ് കോടതി നടത്തിയത്.

വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സര്‍ക്കാരാണെങ്കിലും വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുന്ന കോടതി സര്‍ക്കാരിന്റെ നിലപാട് കൂടി അറിഞ്ഞശേഷം ഹര്‍ജി തീര്‍പ്പാക്കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !