തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. രാജ്യത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധന വില വർധിപ്പിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 103.58 രൂപയായി. ഡീസൽ വില 96.52 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 101.70 രൂപയാണ്. ഡീസലിന്റെ വില 94.76 രൂപയായി ഉയർന്നിട്ടുണ്ട്. കോഴിക്കോട് പെട്രോൾ വില 102.01 രൂപയും ഡീസൽ വില 95.07 രൂപയുമാണ്.
പെട്രോൾ വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയും നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിന് ലഭിക്കുന്നു. മൂല്യവർധിത നികുതി പോലുള്ള പ്രാദേശിക നികുതികള്‍, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഓരോ നഗരങ്ങളലെയും വില വ്യത്യാസപ്പെട്ടിരിക്കുന്നു.
അടുത്തിടെ ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കുറയുമ്പോഴും രാജ്യത്ത് മാത്രം ഇന്ധന വില ഉയർന്ന് നിൽക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ക്രൂഡ് ഒയിലന്റെ വിലയ്ക്ക് രണ്ട് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുമേഖലാ എണ്ണ കമ്പനികൾ രൂപ- ഡോളർ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !