ഈ അധ്യയന വർഷം നൽകേണ്ടതില്ല എന്ന് സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. മലപ്പുറം ചെമ്മൻകടവ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടൂ വിദ്യാർത്ഥിയും നാഷണൽ സർവീസ് സ്കീം സെക്രട്ടറിയുമായ മുഹമ്മദ് മുർഷിദാണ് എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹായത്താൽ അഡ്വ. പി.ഇ സജൽ മുഖേന ഹർജി നൽകിയത്.
2009ലെ സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിലെ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്ക് എൻ സി സി യുടെയും, എൻഎസ്എസിന്റെയും, സ്കൗട്ട് ആൻഡ് ഗൈഡഡസിന്റെ യും പ്രവർത്തനങ്ങളിലൂടെ 2 ശതമാനം മുതൽ 5 ശതമാനം വരെ
ഗ്രേസ് മാർക്ക് നൽകാൻ ഉത്തരവായിട്ടുള്ളതാണ്ആ ഉത്തരവ് നിലനിൽക്കുമ്പോൾ തന്നെയാണ് 2020- 21 കാലഘട്ടത്തിൽ കൊറോണയുടെ പേരുപറഞ്ഞ് വിദ്യാർഥികൾക്ക്
ഈ അധ്യായന വർഷം ഗ്രേസ്മാർക്ക് നൽകേണ്ടതില്ല എന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളുത്.
ഈ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും 2009ലെ സർക്കാർ ഉത്തരവ് കാബിനറ്റ് അംഗീകരിച്ച താണെന്നും ഹർജിക്കാരൻ വാദിക്കുന്നു. മാത്രവുമല്ല പ്രളയ സമയത്തും കോവിഡ കാലഘട്ടത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും എൻഎസ്എസ് വോളണ്ടിയേഴ്സ് ഹർജിക്കാരന്റെ നേതൃത്വത്തിൽ
സജീവമായിരുന്നു. ആയതു പരിഗണിച്ച് ഗ്രേസ് മാർക്ക് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !