ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ ലക്ഷ്യമാക്കി രാജാസ് സ്ക്കൂൾ ആരംഭിച്ച സ്മാർട്ട് ഫോൺ ലൈബ്രറിയിലെ ഫോണുകളുടെ രണ്ടാം ഘട്ട വിതരണത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി ആർ സുജാത ടീച്ചർ നിർവഹിച്ചു. രാജാസിലെ പഠന കാലയളവുകളിൽ ഉപയോഗിക്കാമെന്ന വ്യവസ്ഥയിൽ അർഹരായ മുഴുവൻ കുട്ടികൾക്കും മൊബൈൽ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്....
ചടങ്ങിൽ പി ടി എ പ്രസിഡണ്ട് കെ പി മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.
ലയൺസ് ക്ലബ്ബ് പ്രവർത്തകരായ പ്രിയ സജീവ്, ഷൈന സത്യജിത്ത് , റാണി വിശ്വനാഥ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പി ഡി മോഹനൻ മാഷ് കെ മുജീബ് റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു.
അധ്യാപകരായ മുഹമ്മദ് മുസ്തഫ പി പി , മുഹമ്മദ് കോയ പി, ജയശ്രീ എസ്, അമ്പിളി സി കെ, ഇസ്ഹാഖ് എം പി, പ്രമോദ്.എ എന്നിവർ നേതൃത്വം നൽകി.
എ.കെ സുധാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗിരീഷ് പി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !