കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണം: ആവശ്യവുമായി വ്യാപാരികള്‍ ഹൈക്കോടതിയിൽ

0
കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണം: ആവശ്യവുമായി വ്യാപാരികള്‍ ഹൈക്കോടതിയിൽ | Shops should be allowed to open every day: Traders in high court with demand

കൊച്ചി:
കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ജി നല്‍കിയത്. ടി പി ആര്‍ കണക്കാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രിയമാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. രണ്ട് പ്രളയങ്ങളും കോവിഡും പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ക്കായി അതിജീവനത്തിനായി പാക്കേജ് പ്രഖ്യാപിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.


വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിന് പകരം രോഗബാധിതരെയും അവരുമായി സമ്പര്‍ക്കമുള്ളവരെയും കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യേണ്ടത്. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

ടാക്‌സ് ഇളവും കട വാടക നികുതിയും ഒഴിവാക്കണം, കെഎസ്ഇബി കുടിശ്ശിക ഇളവ് ചെയ്യണം, ലോണുകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കാനായി ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിക്കണം, സ്റ്റോക്ക് നശിക്കുന്നതടക്കമുള്ള നഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നൽകുകയും ജിഎസ്ടി തിരികെ നല്‍കുകയും ചെയ്യുക അടക്കമുള്ളവ അതിജീവന പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കിലും ഓഗസ്റ്റ് ഒൻപതാം തീയതി മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് മുന്നോടിയായി ഓഗസ്റ്റ് 2 മുതല്‍ 6 വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് വ്യാപാരികള്‍ പെട്ടെന്ന് കടകള്‍ തുറക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി വാക്കുപാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുവാന്‍ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !