മദ്രാസ് ഐഐടിയില്‍ മരിച്ച മലയാളിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ്. പതിനൊന്ന് പേജുള്ള ആത്മഹത്യാ കുറിപ്പാണ് മരിച്ച ഉണ്ണികൃഷ്ണന്‍ നായരുടെ മുറിയില്‍ നിന്ന് കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദം മൂലം ഉണ്ണികൃഷ്ണന്‍ നായര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മദ്രാസ് ഐ.ഐ.ടിയിലെ പ്രോജക്‌ട് കോ ഓര്‍ഡിനേറ്ററായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നായര്‍. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്ബസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ മൃതദേഹം കണ്ടെത്തിയത്.
പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രായപേട്ട ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !