കുറ്റിപ്പുറത്തിനടുത്ത് പേരശ്ശനൂരിൽ യുവാക്കൾ ഒഴുക്കിൽപെട്ടു. ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ സഹോദര പുത്രന്മാരടങ്ങുന്ന മൂന്ന് യുവാക്കളിൽ ഒരാളെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായിരിക്കുന്നത്.
പേരശനൂർ പന്നിക്കാലയിൽ വീട്ടിൽ അബ്ദുൽ കരീമിൻ്റെ മകൻ ഫഹദി നെയാണ് (27) കാണാതായിരിക്കുന്നത്.
യുവാവിനായുള്ള തെരച്ചിൽ രാത്രി എട്ടരയോടെ അവസാനിപ്പിച്ചതായും തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുന:രാരംഭിക്കുമെന്നും കുറ്റിപ്പുറം Cl മീഡിയ വിഷനോട് പറഞ്ഞു. ഫഹദിൻ്റെ സഹോദരനും അമ്മാവൻ്റെ മകനും പുഴയിൽ കുളിക്കുന്നതിനിടയിലാണ് ഒഴുക്കിൽപെട്ടത്. ഒഴുക്കിൽപെട്ടവരെ ഫഹദ് രക്ഷപ്പെടുത്തിയെങ്കിലും ഇയാൾക്ക് കരയിൽ കയറാനായില്ല.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയാണ് തിരച്ചിൽ ആരംഭിച്ചിരുന്നത്. മഴയും പുഴയിലെ ശക്തമായ ഒഴുക്കും തിരച്ചിലിന് തടസ്സം സൃഷ്ടിച്ചതിനെ തുടർന്ന് ഇന്ന് രാത്രി എട്ടരയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !