ന്യൂഡൽഹി∙ സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.04%വിജയം. റജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. തിരുനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്–99.99% വിജയം. ബെംഗളൂരു(99.96), ചെന്നൈ(99.94) മേഖലകൾ രണ്ടും മൂന്നും സ്ഥാനത്ത്. ഗുവാഹത്തി 90.54% വിജയവുമായി 16 മേഖലകളിൽ ഏറ്റവും പിന്നിൽ.
വിജയത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 99.24% പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 98.89 ആണ്. 95 ശതമാനത്തിനു മുകളിൽ മാർക്കു നേടിയതു 57,824 പേർ(2.76%). 90 ശതമാനത്തിനു മുകളിൽ മാർക്കു നേടിയതു 2,00,962 പേർ(9.58%)
കേന്ദ്രീയ വിദ്യാലയങ്ങളിൽ 100 ശതമാനം വിജയം. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും ഫലം അറിയാം.
20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് പുറത്തിറക്കിയ മാർഗരേഖ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു പ്രകാരം ഒരോ വിഷയത്തിലെയും 20 മാർക്ക് കഴിഞ്ഞ വർഷങ്ങളിലേപ്പോലെ ഇന്റേണൽ അസസ്മെന്റിനും 80 മാർക്ക് കഴിഞ്ഞ ഒരു വർഷം നടന്ന വിവിധ പരീക്ഷകളുടെ മാർക്കുകളുടെ അടിസ്ഥാനത്തിലുമാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !