ടോക്യോ: ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയുടെ വനിതാ ടീം പുറത്ത്. സെമി ഫൈനലിൽ ഇന്ത്യയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. ഇരട്ട ഗോളുകൾ നേടിയ ക്യാപ്‌ടൻ മരിയ നോയല്‍ ബരിയോനുവേനോ അര്‍ജന്റീനയുടെ വിജയ ശിൽപിയായി.
ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജിത് കൗര്‍ ഗോൾ നേടി. ഒരു ഗോളിന് പിന്നിൽ നിന്നശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. തോറ്റെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും.
വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഇതുവരെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയിട്ടില്ല. മറ്റൈാരു സെമിയില്‍ ബ്രിട്ടനെ കീഴടക്കി നെതല്‍ലന്‍ഡും ഫൈനലില്‍ പ്രവേശിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !