മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറത്തെ സഹകരണ ബാങ്കിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണം ആവർത്തിച്ച് കെടി ജലീൽ. ഇരുവരുടെയും സാമ്പത്തിക ഇടപാടുകൾ ദുരൂഹതകൾ നിറഞ്ഞതാണ്. കള്ളപ്പണം വെളുപ്പിക്കാനായി കുഞ്ഞാലിക്കുട്ടി ലീഗിന്റെയും അതിന് കീഴിലുള്ള സ്ഥാപനങ്ങളുടെയും മറ ഉപയോഗിക്കുകയാണെന്നും കെ ടി ജലീൽ ആരോപിച്ചു
പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിക്കിന്റെ അടക്കം 110 കോടി രൂപ മലപ്പുറം അബ്ദുറഹ്മാൻ നഗർ സർവീസ് സഹകരണ ബാങ്കിൽ രേഖകൾ ഇല്ലാത്തതായി ഇൻകം ടാക്‌സ് വകുപ്പ് കണ്ടെത്തി കണ്ടുകെട്ടിയിട്ടുണ്ട്. രണ്ട് മാസത്തിനിടയിൽ ഏഴ് കോടി രൂപയുടെ അവകാശികൾ രേഖകൾ സമർപ്പിച്ച് പണം പിൻവലിച്ചു. 103 കോടി രൂപയുടെ അവകാശികൾ രേഖകൾ സമർപ്പിച്ചിട്ടില്ല. അവരുടെ ലിസ്റ്റ് ഇൻകം ടാക്‌സ് പുറത്തുവിട്ടിരുന്നു. ഇതിൽ ഒന്നാമത്തെ ആൾ ഹാഷിക്ക് ആയിരുന്നു
3.5 കോടി രൂപയാണ് ബാങ്കിലുള്ളത്. പലിശയിനത്തിൽ 1.5 കോടിയോളം പിൻവലിച്ചിട്ടുണ്ട്. അത് അക്കൗണ്ട് മുഖേനയല്ല. ഇത് എൻആർഐ പണമെന്നാണ് കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ആ ബാങ്കിൽ എൻ ആർ ഐ അക്കൗണ്ട് തുടങ്ങാനുള്ള അനുമതിയില്ല. കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും ജലീൽ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !