അബുദബി: അബുദബിയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഇന്ന് മുതല്‍ ഭാഗികമായി പുനരാരംഭിക്കും. എയര്‍ ഇന്ത്യയും ഇത്തിഹാദും സര്‍വീസ് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും അബുദബിയിലേക്ക് വിമാനസര്‍വീസ് ഉണ്ടാവും.
യു.എ.ഇയിലേക്കുള്ള ഫ്‌ളൈ ദുബൈ സര്‍വീസുകള്‍ക്ക് മാറ്റമില്ലെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോവില്ലെന്ന് ഫ്‌ളൈ ദുബൈ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് രാജ്യത്തെ ചില വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാണെന്ന് കൊച്ചിക്ക് ബാധകമല്ലെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !