തിരുവനന്തപുരം: സംസ്ഥാനത്ത് കടകളില്‍ പ്രവേശിക്കാന്‍ കര്‍ശന പരിശോധനയ്ക്കു മുതിരേണ്ടെന്നു സര്‍ക്കാര്‍ നിര്‍ദേശം. വാക്സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു തടയില്ല. സാമൂഹിക അകലം പാലിക്കുന്നതു മാത്രം ഉറപ്പാക്കി മുന്നോട്ടു പോയാല്‍ മതിയെന്നാണു ജില്ലാ കലക്ടര്‍മാര്‍ എസ്പിമാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നു ജില്ലാ കലക്ടര്‍മാര്‍ക്കു തന്നെ ബോധ്യമുണ്ട്. ഇതിനെ തുടര്‍ന്നാണു തല്‍ക്കാലം കര്‍ശന പരിശോധനകള്‍ വേണ്ടെന്നു പൊലീസിന് കലക്ടര്‍മാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പക്ഷെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം.
കടകള്‍ക്കു പുറമേ ബാങ്കുകളില്‍ പോകാനും സമാന നിബന്ധനയുണ്ട്. എന്നാല്‍ ബാങ്കുകളില്‍ പരിശോധന അപ്രയോഗികമാണെന്ന വസ്തുത സര്‍ക്കാര്‍ നേതൃത്വത്തിന് തന്നെ ബോധ്യമുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാക്സീന്‍ എടുത്തവരാണോ എന്ന് തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം പരിശോധിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !