പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

0
പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം India wins bronze in men's hockey

ടോക്കിയോ: 
അവസാന മനിറ്റിലെ പെനൽറ്റി കോർണർ ഉൾപ്പെടെ രക്ഷപ്പെടുത്തി ഗോൾപോസ്റ്റിനു മുന്നിൽ ഇന്ത്യൻ മെഡൽ സ്വപ്നങ്ങൾക്ക് കാവൽനിന്ന് ഇന്ത്യയുടെ വിജയശ്രീയായ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് നന്ദി! നാലു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ടോക്കിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. ഇന്നു നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 3–1ന് പിന്നിലായിരുന്ന ഇന്ത്യ, ഐതിഹാസികമായ തിരിച്ചുവരവിലൂടെയാണ് മത്സരവും മെഡലും സ്വന്തമാക്കിയത്. സിമ്രൻജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. 17, 34 മിനിറ്റുകളിലാണ് സിമ്രൻജീത് ലക്ഷ്യം കണ്ടത്.
ഹാർദിക് സിങ് (27), ഹർമൻപ്രീത് സിങ് (29), രൂപീന്ദർപാൽ സിങ് (31) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ. ജർമനിയുടെ ഗോളുകൾ ടിം ഹെർബ്രൂഷ് (രണ്ട്), നിക്കളാസ് വെല്ലെൻ (24), ബെൻഡിക്ട് ഫുർക് (25), ലൂക്കാസ് വിൻഡ്ഫെഡർ (48) എന്നിവർ നേടി.

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു വെള്ളിയും ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ എന്നിവർ വെങ്കലവും നേടിക്കഴിഞ്ഞു. പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ‌്തിയിൽ (57 കിലോഗ്രാം) മെഡലുറപ്പിച്ച് രവികുമാർ ദാഹിയ ഫൈനലിലും കടന്നിട്ടുണ്ട്. അത് സ്വർണമോ വെള്ളിയോ എന്ന് ഇന്ന് വൈകീട്ട് അറിയാം.

നീണ്ട 41 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. 1980ലെ മോസ്കോ ഒളിംപിക്സിലെ സ്വർണമാണ് ഹോക്കിയിൽ ഇതിനു മുൻപ് ഇന്ത്യയുടെ അവസാനത്തെ മെഡൽ നേട്ടം. സെമിഫൈനലിൽ ബൽജിയത്തോട് തോറ്റതോടെയാണ് ഇന്ത്യ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയുമായി മത്സരിച്ചത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബൽജിയം ഇന്ത്യയെ തോൽപ്പിച്ചത്.

2008, 2012 ഒളിംപിക്സുകളിൽ സ്വർണം നേടിയ ശേഷം തുടരെ 2 ഗെയിംസിൽ ഫൈനലിലെത്തും മുൻപു പുറത്തായതിന്റെ ക്ഷീണം മാറ്റാൻ വെങ്കല മെഡൽ തേടിയിറങ്ങിയ ജർമനിയെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ഇന്ത്യ തോൽപ്പിച്ചത്. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാക്കളായ ജർമനി സെമിയിൽ ഓസ്ട്രേലിയയോടാണ് പരാജയപ്പെട്ടത്. 2017ൽ നടന്ന ഹോക്കി വേൾഡ് ലീഗ് വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യ 2–1ന് ജർമനിയെ തോൽപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !